Wednesday, 28 November 2012

വയറു കുറക്കാൻ പത്ത് തരം ആഹാര സാധനങ്ങള്‍


അതേ പലവട്ടം പറഞ്ഞതാണ്വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ നോ’ എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോഎന്തുചെയ്യാംഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോവയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന്തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.

ബദാം

പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇഎന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന,പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)
മുട്ട

ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍

An apple a day keeps the doctor away എന്നാണ് ചൊല്ല് .അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറുംജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്

തൈര്

ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്,കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധംഅജീര്‍ണംഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.

മീന്‍

നോണ്‍ – വെജിറ്റേറിയന്‍ ന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.
ചോളം

അരിഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടിഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.

പച്ചിലക്കറികള്‍

കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര,മുട്ടക്കോസ്ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.

സ്‌ട്രോബെറി & മൾബറി

ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കുംപേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.

വെജിറ്റബിള്‍ സൂപ്പ്

സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.പക്ഷേകായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്കതക്കാളികാരറ്റ്ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക്കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.

പയറുവര്‍ഗങ്ങള്‍

ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍,ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.

ഒഴിവാക്കേണ്ടവ

ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.അതുപോലെ തന്നെ വയര്‍ കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട ആഹാരങ്ങളുമുണ്ട്.പൊറോട്ട,മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.


Saturday, 26 November 2011

മുട്ട കഴിച്ചാല്‍ വണ്ണം കുറയും





വണ്ണം കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതെന്ന കാര്യത്തെപ്പറ്റി മിക്കവാറും പേര്‍ക്ക് ധാരണയുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കുവാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കും. പോഷകങ്ങള്‍ ലഭിക്കുവാനായി കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

ശരീരഭാരം കുറയുവാനായി പ്രഭാതഭക്ഷണം വരെ ഒഴിവാക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു മുട്ട കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. മുട്ട ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ബദാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ല കൊളസ്‌ട്രോള്‍ ലഭിക്കുവാന്‍ സഹായിക്കും. ഇതിലെ നാരുകളും നല്ല കൊളസ്‌ട്രോളും കൊഴുപ്പിനെ നീക്കുന്നു. ദിവസവും 12-24 ബദാം വരെ കഴിച്ചാലും കുഴപ്പമില്ല. ഇതനുസരിച്ച് മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്ന് മാത്രം.

കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ് എന്നിവ ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പും കുറയും.

തക്കാളി പച്ചക്കു കഴിയ്ക്കുന്നത് കൊഴുപ്പകറ്റാന്‍ നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കാനും തക്കാളി നല്ലതുതന്നെ.

വണ്ണം കുറയുവാന്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് രാവിലെ വെറുംവയറില്‍ കഴിയ്ക്കുക. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ദഹനം എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങളില്‍ പഞ്ചസാരയ്്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങളും ശരീരഭാരം കുറയ്ക്കുന്നു. ഓറഞ്ച്,മുസമ്പി, മുന്തിരി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ കൊഴുപ്പ് ആഗിരണം ചെയ്യും.

Monday, 29 August 2011

വരുന്നു, ബഹിരാകാശ ഹോട്ടലുകളും




ലണ്ടന്‍: പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായുള്ള ബഹിരാകാശ പര്യവേക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്നത് ബഹിരാകാശ ടൂറിസത്തിന്‍േറയും ബഹിരാകാശ സഹസിക യാത്രകളുടേയും കാലമാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ സ്വകാര്യ കമ്പനികള്‍ അതിന് കളമൊരുക്കിയിരുന്നെങ്കിലും അതത്ര വ്യാപകമായിരുന്നില്ല.


Saturday, 13 August 2011

മനുഷ്യര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യുന്ന ഒരു ശക്തിയുണ്ട്


ഒരു ഫ്രഞ്ച് യുവതിയുടെ കഥയാണ്. അവള്‍ക്കൊരു അമ്മാവനുണ്ട്. അയാള്‍ ഒരാളെ കൊന്നു. കുട്ടിയായിരിക്കെ അവളത് നേരില്‍ കണ്ടതാണ്. വീട്ടുകാര്‍ പോലീസില്‍ നിന്ന് സത്യം മറച്ചുവെച്ചതിനാല്‍ അയാള്‍ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. കാലം കുറെ കഴിഞ്ഞു. അയാള്‍ സ്വാഭാവികമായി മരണമടയുകയും ചെയ്തു. അവള്‍ തന്നത്താന്‍ ചോദിക്കുമായിരുന്നു: ''എന്റെ അമ്മാവന്‍ ഒരാളെ കൊന്നു. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹം വിചാരണചെയ്യപ്പെടുകയുണ്ടായില്ലല്ലോ.'' ഇത്തരം സംശയങ്ങള്‍ക്കൊന്നും അവള്‍ക്ക് മറുപടി ലഭിച്ചില്ല. അവ മനസ്സില്‍ നിന്ന് വിട്ടൊഴിയാതെ അവളെ അലട്ടിക്കൊണ്ടുമിരുന്നു.

അക്കൗണ്ടിംഗില്‍ ബിരുദമെടുത്ത അവള്‍ക്ക് ഒരു ഓഡിറ്റിംഗ് സ്ഥാപനത്തില്‍ ജോലി കിട്ടി. കണക്കുകളുടെ സൂക്ഷ്മ പരിശോധനയാണ് അവള്‍ ചെയ്യേണ്ട ജോലി. പ്രമോഷന്‍ ലഭിച്ച് ഒടുവില്‍ അവള്‍ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായി. ഒരു ദിവസം മൊറോക്കന്‍ വംശജനായ ഒരു ബിസിനസ്സുകാരന്‍ അവളുടെ കമ്പനിയിലെത്തി. തന്റെ കമ്പനിക്ക് ഒരു ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുക്കണം. അതാണ് അയാളുടെ ആവശ്യം. അവള്‍ അയാളോട് പറഞ്ഞു: ''എനിക്ക് വേണമെങ്കില്‍ താങ്കളുടെ കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ച് ഗവണ്‍മെന്റിന് അടക്കേണ്ട നികുതിയില്‍ ഇളവ് വരുത്താന്‍ കഴിയും.'' അയാള്‍: ''നിയമപരമായി അതിന് വല്ല വകുപ്പുമുണ്ടോ?''

അവള്‍: ''ഇല്ല.''

അയാള്‍: ''എങ്കില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്നത് മാത്രം ചെയ്താല്‍ മതി.''

നികുതിയിളവിന്റെ മറ്റു പല വഴികളും അവള്‍ അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്‍ ചോദിക്കും, 'നിയമപരമായി വല്ല വകുപ്പുമുണ്ടോ' എന്ന്. ഇല്ല എന്ന് മറുപടി കിട്ടുന്നതോടെ, നിയമമനുസരിച്ച് മാത്രം ചെയ്യൂ എന്നയാള്‍ പറയും.അവള്‍ക്ക് വല്ലാത്ത അതിശയമായി. അവള്‍ വീണ്ടും: ''നോക്കൂ മിസ്റ്റര്‍, നികുതി കുറക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്നാണ് എല്ലാവരും പറയാറ്. ഒരാള്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധത്തില്‍ അതിസമര്‍ഥമായി അത് ചെയ്യാന്‍ എനിക്ക് കഴിയുകയും ചെയ്യും.''

അയാള്‍: ''ആരും കണ്ടെത്തിയില്ലെങ്കില്‍ പടച്ചതമ്പുരാന്‍ അത് കണ്ടെത്തില്ലേ, അതിന്റെ പേരില്‍ പരലോകത്ത് എന്നെ വിചാരണ ചെയ്യില്ലേ?''

അവളെ സ്തബ്ധയാക്കിയ മറുപടിയായിരുന്നു അത്. പെട്ടെന്ന് അവള്‍ അവളുടെ അമ്മാവനെ ഓര്‍ത്തു. അവള്‍ ചോദിച്ചു: ''അപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യുന്ന ഒരു ശക്തിയുണ്ട്?''

അയാള്‍: ''അതെ.''

അവള്‍ തലതാഴ്ത്തി രക്ഷിതാവിനെ സ്തുതിച്ച ശേഷം: ''അപ്പോള്‍ എന്റെ അമ്മാവനെ വിചാരണ ചെയ്യുന്ന ഒരാളുണ്ട്.'' അവള്‍ അവിടംകൊണ്ട് നിര്‍ത്തിയില്ല. പ്രശസ്ത പ്രബോധകനായ അബ്ദുല്ലാഹിബ്‌നു മന്‍സ്വൂറിനെ ചെന്നുകണ്ടു. ഒട്ടും സംശയിച്ചുനില്‍ക്കാതെ അവള്‍ ഇസ്‌ലാമിനെ പുല്‍കി.

അല്ലാഹുവും റസൂലും പറഞ്ഞ പ്രകാരം ഒരാള്‍ ഇസ്‌ലാമിനെ തന്റെ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍, പ്രബോധകനോ പണ്ഡിതനോ ഒന്നുമല്ലെങ്കിലും, അയാള്‍ തന്നെയാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏറ്റവും ജീവസ്സുറ്റ മാതൃക. ഈ മുസ്‌ലിമായ മനുഷ്യന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാതെയും കെട്ടുക്കണക്കിന് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാതെയും ഒരു വനിതയെ യഥാര്‍ഥ പാന്ഥാവിലേക്ക് വഴികാട്ടി. അല്ലാഹു ഉദ്ദേശിച്ച വിധം ഇസ്‌ലാം നമ്മുടെ ജീവിതമായി മാറട്ടെ ആമീന്‍ .



അബ്ദുല്‍ ഹമീദ് ബിലാലി

Sunday, 5 June 2011

ഇറ്റലിയിലെ പിസ ഗോപുരം ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി ഇനി അറിയപ്പെടില്ല.


ചരിവിന്റെ മഹത്വവുമായി വിലസിയിരുന്ന ഇറ്റലിയിലെ പിസ ഗോപുരം ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി ഇനി അറിയപ്പെടില്ല. കാരണം, പിസയെ പിന്തള്ളി ലോകത്തിലെ ഏറ്റവും കൂടുതല്‍ ചരിവുള്ള മനുഷ്യ നിര്‍മ്മിതിയായി അബുദബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ് ടവറി’നെ ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ചു.

പിസ ഗോപുരത്തിന് 5.5 ഡിഗ്രിയാണ് ചരിവ്. എന്നാല്‍ അബുദബി നാഷണല്‍ എക്സിബിഷന്‍സ് കമ്പനി 18 ഡിഗ്രി ചരിവോടെയാണ് ക്യാപിറ്റല്‍ ഗേറ്റ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. 524 അടി ഉയരമുള്ള ഈ ആധുനിക ലോകാത്ഭുതത്തിന്റെ നിര്‍മ്മാണം 2010 അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.

മൊത്തം 35 നിലകളുള്ള ക്യാപിറ്റല്‍ ഗേറ്റിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഇതിനുള്ളില്‍ പഞ്ച നക്ഷത്ര ഹോട്ടലും ഓഫീസുകളും പ്രവര്‍ത്തനമാരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അതേസമയം, 183.37 അടി പൊക്കമുള്ള പിസ ഗോപുരത്തിന് എട്ട് നിലകള്‍ മാത്രമാണ് ഉള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും യു‌എ‌ഇയില്‍ തന്നെയാണ്. ഈ ബഹുമതി സ്വന്തമാക്കിയ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്.

ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍



Fun & Info @ Keralites.net

























ല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല. ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.

ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.

ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.

പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.

ഏത് ഓഹരികളില്‍ നിക്ഷേപിക്കണം
ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.

വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.

ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം.

ചൈനയില്‍ കടുത്ത വരള്‍ച്ച




Fun & Info @ Keralites.net


















ബെയ്ജിങ്ചൈനയുടെ തെക്കന്‍ മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നവരള്ച്ച ചുരുങ്ങിയത് 35 മില്യന്‍ ജനങ്ങളെയെങ്കിലും ബാധിച്ചുകഴിഞ്ഞ 60വര്ഷത്തിനിടയില്‍ രാജ്യത്തെ ഏറ്റവും കടുത്ത വരള്ച്ചയാണിതെന്നാണ്കണക്കുകള്‍ കാണിക്കുന്നത്്.  രാജ്യത്തെ പ്രധാന നദികളും ശുദ്ധജലതടാകങ്ങളുംമുമ്പെങ്ങും കാണാത്ത വിധം വറ്റിവരണ്ടത് നാല്പത് ലക്ഷം ജനങ്ങളുടെകുടിവെള്ളം പോലും ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്ട്ട്്. 1910 ന്ശേഷം ഏറ്റവും കുറവ് മഴയാണ് ഇത്തവണ ചൈനയില്‍ രേഖപ്പെടുത്തിയത്.രാജ്യത്തെ 104 മില്യന്‍ ഹെക്ടര്‍ കൃഷിയിടങ്ങളെ വരള്ച്ച ബാധിച്ചിട്ടുണ്ട്.

ജിയാങ്സുഅന്ഹുയിജിയാങസിഹുബെയ്ഹുനാന്‍ എന്നീപ്രവിശ്യകളെയാണ് വരള്ച്ച കൂടുതലായി ബാധിച്ചത്ഇതില്‍ ഹുനാന്മേഖലയെയാണ് വരള്ച്ച കടുത്ത ദുരിതത്തിലാഴ്ത്തിയത്ഇവിടത്തെ ഏഴു ലക്ഷംഹെക്ടര്‍ വരുന്ന കൃഷിയിടങ്ങളെ  വരള്ച്ച നേരിട്ടു തന്നെ ബാധിച്ചുലക്ഷം ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ നശിച്ചുകഴിഞ്ഞതായാണ്റിപ്പോര്ട്ട്ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകമായ ഡോങ്തിങ് തടാകത്തിന്റെ ജലനിരപ്പ് പകുതിയായികുറഞ്ഞിട്ടുണ്ട്ഹുനാന്‍ പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സാണിത്ഹുബെയ് പ്രവിശ്യയിലെഹോങ്വു തടാകം വറ്റിയത് മേഖലയിലെ ആയിരത്തോളം വരുന്ന മത്സ്യകൃഷിക്കാരെയാണ് ഏറ്റവുമധികം ബാധിച്ചത്കൂടാതെ,സാധാരണ വേനല്കാലത്ത് ആറു മീറ്ററെങ്കിലും ആഴത്തില്‍ വെള്ളമുണ്ടാകാറുള്ള തടാകത്തില്‍ ഇപ്പോള്‍ 30 െസ.മീറ്ററായിചുരുങ്ങിയത് അവിടത്തെ ജൈവ ആവാസ വ്യവസ്ഥയെ തകിടം മറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനയിലെ വുഹാന്‍ പരിസ്ഥിതികേന്ദ്രത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി

അതേസമയംവരള്ച്ചയെ നേരിടുന്നതിന് സര്ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണ്ദുരിത മേഖലകളില്‍ 4.7കോടിഡോളര്‍ ഇതിനകം തന്നെ സര്ക്കാര്‍ അനുവദിച്ചിട്ടുണ്ട്ഇതോടൊപ്പംമേഘപാളികളെ റോക്കറ്റുപയോഗിച്ച് കീറി കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.