ആരോഗ്യം, ആയുസ്സ്, അറിവ്, ധനം എന്നിവയെകുറിച്ചു അല്ലാഹു പരലോകത്തു വെച്ചു ചോദിക്കും. അവക്ക് ശരിയായ മറുപടി പറയാതെ ഒരു ചുവട് മുന്നോട്ടു വെക്കാന്‍ നമുക്കു കഴിയില്ലെന്നാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യത്തെ മൂന്നെണ്ണത്തിനെ കുറിച്ചും അതെങ്ങനെ ചെലവഴിച്ചുവെന്ന് മാത്രമേ ചോദിക്കുകയുള്ളു. എന്നാല്‍ ധനത്തെ കുറിച്ചു അതെങ്ങനെ ചെലവഴിച്ചുവെന്നതിനു പുറമെ എങ്ങനെ സമ്പാദിച്ചുവെന്നു കൂടി ചോദിക്കും.
സ്ത്രീധനത്തെ കുറിച്ചെന്ത് മറുപടി പറയും.
കടം തന്നതാണോ. അല്ല. കാരണം കടം തിരിച്ചു കൊടുക്കണമല്ലോ. സ്ത്രീധനം അങ്ങനെയല്ല.
ഹദിയ (സമ്മാനം) തന്നതാണോ. അല്ല കാരണം സമ്മാനം ചോദിച്ചു വാങ്ങാറില്ല. സ്ത്രീധനമാകട്ടെ ഭാര്യവീട്ടുകാര്‍ കുടുങ്ങിയിട്ടു കൊടുക്കുന്നതാണ്.
ദാനം തന്നതാണോ. അല്ല. കാരണം ദാനം തിരിച്ചു കൊടുക്കേണ്ടതില്ല. ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ മടക്കി കൊടുക്കേണ്ടതാണ് സ്ത്രീധനം.
അപ്പോള്‍ പിന്നെ സ്ത്രീധനം ഏത് വകുപ്പില്‍ ഉള്‍പ്പെടുത്തും. സോഴ്‌സ് അജ്ഞാതമായതിനാല്‍ അതു ഹറാം തന്നെയാണെന്നാണെന്റെ വിനീതമായ അഭിപ്രായം. ഇനി പണ്ഢിതന്‍മാര്‍ പറയട്ടെ.
No comments:
Post a Comment