Tuesday, 31 May 2011

രക്ത ദാനം , ജീവ ദാനം



പ്രിയ സുഹൃത്തുക്കളെ, 


‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന. കേരളത്തില്‍ റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം ദിവസം എത്രയോ പേര്‍ മരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ ഓരോരുത്തരും സന്നദ്ധരാകുകയാണ് വേണ്ടത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറുള്ളത്. 350 മില്ലി ലിറ്റര്‍ രക്തമാണ് സാധാരണയായി ഒരാളില്‍ നിന്ന് ശേഖരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം ശരീരം പുതുതായി ഉല്‍പ്പാദിപ്പിക്കുമെന്നതിനാല്‍ രക്തദാനം യാതൊരു വിധത്തിലും ദോഷമാകുന്നില്ല.അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക്, പലവിധ ശസ്ത്രക്രിയകള്‍ക്ക്, രക്താര്‍ബുദത്തിന്‍റെ ചികിത്സയ്ക്ക്, വൃക്കസംബന്ധമായ രോഗങ്ങള്‍ക്കൊക്കെ രക്തം ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.

 
 
 
 

No comments:

Post a Comment