Tuesday, 31 May 2011

സൈലന്റ് വാലി ദേശീയോദ്യാനമായിട്ട് കാല്‍ നൂറ്റാണ്ടു തികയുന്നു. നിശ്ശബ്ദതയുടെ താഴ്‌വരയിലൂടെ ഒരു പിന്‍സഞ്ചാരം




Fun & Info @ Keralites.net



ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്‍ഥത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്റ്‌വാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

Fun & Info @ Keralites.net


മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്‍ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്‍ക്കാല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്‍ത്തു. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്. 



Fun & Info @ Keralites.net


1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലിയെ ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്. 


Fun & Info @ Keralites.net

നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര്‍ ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്. 


ആര്‍ദ്രമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്​പര്‍ശമില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്​പാറ കൊടുമുടികള്‍ക്ക് തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

Fun & Info @ Keralites.net


ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്‍ക്കുന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്‍ഷമേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനില്‍ക്കും. ലക്ഷകണക്കിന് ച.കി.മി വിസ്തീര്‍ണ്ണം വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്‍പ്പത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്‍വ്വ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.

രക്ത ദാനം , ജീവ ദാനം



പ്രിയ സുഹൃത്തുക്കളെ, 


‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന. കേരളത്തില്‍ റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം ദിവസം എത്രയോ പേര്‍ മരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ ഓരോരുത്തരും സന്നദ്ധരാകുകയാണ് വേണ്ടത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറുള്ളത്. 350 മില്ലി ലിറ്റര്‍ രക്തമാണ് സാധാരണയായി ഒരാളില്‍ നിന്ന് ശേഖരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം ശരീരം പുതുതായി ഉല്‍പ്പാദിപ്പിക്കുമെന്നതിനാല്‍ രക്തദാനം യാതൊരു വിധത്തിലും ദോഷമാകുന്നില്ല.അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക്, പലവിധ ശസ്ത്രക്രിയകള്‍ക്ക്, രക്താര്‍ബുദത്തിന്‍റെ ചികിത്സയ്ക്ക്, വൃക്കസംബന്ധമായ രോഗങ്ങള്‍ക്കൊക്കെ രക്തം ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.

 
 
 
 

Sunday, 29 May 2011

The Man with Half a Body



Kenny Easterday is a 35-year-old American man born with a rare disease (sacral agenesis) that prevents his spine from growing correctly. Doctors amputated his legs when he was a baby to use his shinbone for completing his underdeveloped spine.Kenny never liked wheelchairs and refused to wear prosthetic legs, so he learned with his dad to walk on his hands and to move with a skateboard.As many other men, he enjoys sports (especially bowling and pool), has a job and has found his sweetheart, Nicky, with whom he raises her two kids.Nicky got pregnant when she started to date Kenny 7 years ago, so they made a test to know for sure if he's the real father. They're waiting for the results Kenny's unbelievable story is filmed for the new documentary The Man with Half a Body that appeared yesterday on TLC.






































Fridge asthma problems


When it comes to the eating department, asthmatic patients have a long list of food items to stay away from – triggers that can set off allergies and asthma attacks. Find out how handy ingredients in your kitchen can contribute in dealing with asthma.





Antioxidant- The Perfect Antidote

Introduce as many antioxidants as possible in your diet. Foods high in Vitamin C are believed to reduce swelling and inflammation. These nutrients go straight to the lungs and help fight off respiratory diseases. Citrus fruits/juices, broccoli, squash and Brussels sprouts are some of them.





Opt for a Rainbow Treat to Be Asthma-Free

Beta-carotene is found in brightly-coloured fruits and vegetables such as apricots, carrots and red or yellow peppers, and leafy green vegetables such as spinach. The brighter the colour, the higher is the content of antioxidants.



Vitamin E- Not Recommended in Your Meal

Vitamin E is easily available in cooking oil. It must be consumed in restricted amounts. Sunflower seeds, kale, almonds and most whole-grain cereals have lesser amounts of vitamin E and should be consumed on habitual basis.





Be Up for Vitamin B

Foods containing Vitamin B, for example leafy green vegetables and pulses, may help asthmatics whose attacks are provoked by stress. There is also some evidence that asthmatics may have a tendency to be deficient in niacin and Vitamin B6.





Onions- One-Stop Cure for Whooping Coughs

Raw onions and scallions contain sulfur compounds which have been proved to reduce inflammation for asthmatics. It also helps people who are suffering from respiratory ailments.



Omega-3 Fatty Acids- An ideal Asthma Cure

Omega-3 fatty acids reduce lung inflammation and tissue damage which is a result of repeated asthma attacks. They are mostly found in salmon, mackerel and in fishes with high oil content.





Doctor’s Advice- Keep Away from Spice

Spices have a tendency to stimulate nerves in the mouth, throat and lungs and results in a release of saliva that is more watery, therefore, thinning the mucus. So, spicy foods along with garlic, onion and hot mustard must be avoided.





Dairy Products- A Must for Asthmatics

Consuming full-fat milk, butter and other dairy products reduces the chances of developing asthma. Children who consume full-fat dairy products may also experience a reduction in wheezing.





Asthma-Friendly Coffee

Coffee is helpful in case of an asthmatic attack as it assists in breathing. Caffeine is chemically similar to theophylline, used in some medications to dilate the bronchial tubes. However, doctors suggest that a high intake of caffeine must be avoided if your attacks are triggered by anxiety.

കാലവര്‍ഷം വരുന്നു, രോഗങ്ങളും






വീണ്ടും ഒരു കാലവര്‍ഷത്തിന്‌ അരങ്ങൊരുങ്ങുന്നു. 31 ന്‌ മുമ്പായി കാലാവര്‍ഷം എത്തുമെന്നാണു കാലാസ്‌ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം. ഇത്തവണ ശക്‌തമായ കാലവര്‍ഷമായിരിക്കുമെന്നാണു മുന്നറിയിപ്പ്‌. കാലവര്‍ഷത്തിനൊപ്പം രോഗങ്ങളും പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്‌ ആരോഗ്യവകുപ്പും നല്‍കിയിട്ടുണ്ട്‌. ഇതിനിടെ കാലവര്‍ഷത്തെ നേരിടാന്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതായാണ്‌ അധികൃതര്‍ പറയുന്നത്‌.

പനിയെ പേടിച്ച്‌ ജനങ്ങള്‍
കാലവര്‍ഷം എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസില്‍ ആദ്യം ഓടിയെത്തുന്നതു പനി തന്നെ. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ മഴയ്‌ക്കൊപ്പമെത്തിയ പനി വ്യാപകനാശം വിതച്ചിരുന്നു. നിരവധി മരണങ്ങളും സംഭവിച്ചു. സാധാരണ പകര്‍ച്ചപ്പനിക്കു പുറമേ, ഡെങ്കു, ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങളാണു കഴിഞ്ഞ മഴക്കാലങ്ങളില്‍ പകര്‍ന്നത്‌. ഇത്തവണയും ജില്ലയില്‍ മഴയ്‌ക്കുമുമ്പേ പനിയും അനുബന്ധ രോഗങ്ങളും പടര്‍ന്നു തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാണെന്നും ഭയക്കേണ്ട രീതിയിലുള്ള കാര്യങ്ങള്‍ ഒന്നും ഇല്ലെന്നുമാണ്‌ ആരോഗ്യവകുപ്പു പറയുന്നത്‌.

ജലജന്യ രോഗങ്ങള്‍ വേറെയും
പനിക്കു പുറമേ മറ്റു ജലജന്യരോഗങ്ങളും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഛര്‍ദി, അതിസാരം പോലുള്ള രോഗങ്ങളാണു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു ദുരിതം സൃഷ്‌ടിക്കുന്നത്‌. ഇത്തരം രോഗങ്ങള്‍ക്കെതിരേ പ്രതിരോധ നടപടികള്‍ ഒന്നും ഇല്ലെന്നു ജനങ്ങള്‍ പറയുന്നു. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതാണ്‌ ഇത്തരം രോഗങ്ങള്‍ പകരാന്‍ കാരണം.

വെള്ളപ്പൊക്കവും വെള്ളക്കെട്ടും
പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു കാലര്‍ഷം എന്നു കേള്‍ക്കുമ്പോഴേ ഭീതിയാണ്‌. മഴയേത്തുടര്‍ന്നുള്ള വെള്ളപ്പൊക്കവും തുടര്‍ന്നു രൂപപ്പെടുന്ന വെള്ളക്കെട്ടുമാണു ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്‌. ജില്ലയില്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ്‌, കുമരകം, ആര്‍പ്പൂക്കര, നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളിലാണു വെള്ളപ്പൊക്കം നാശം വിതയ്‌ക്കുന്നത്‌. തുടര്‍ന്നു രൂപംകൊള്ളുന്ന വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതു രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നു.

ആരോഗ്യവകുപ്പ്‌ രോഗാവസ്‌ഥയില്‍
കാലവര്‍ഷം വരുന്നു, രോഗങ്ങളാല്‍ പടരാന്‍ സാധ്യതയുണ്ട്‌ തുടങ്ങിയ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്‌ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍. ജീവനക്കാരുടെ നിസഹകരണ സമരം പ്രതിരോധപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഒരു മാസമായി തുടരുന്ന നിസഹകരണ സമരം ഇപ്പോഴും തുടരുകയാണ്‌. ഇതുമൂലം പ്രാദേശിക തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിച്ച ലക്ഷകണക്കിനു രൂപ ഇതുമൂലം വെള്ളത്തിലാകുകയും ചെയ്‌തു.

കോട്ടയത്ത്‌ ഓടകള്‍ വൃത്തിയാക്കും

കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും

കാലവര്‍ഷം എത്തും മുന്‍പെ കോട്ടയം ജില്ലയില്‍ ഓടകള്‍ സമയത്ത്‌ വൃത്തിയാക്കാനും, സ്‌കൂള്‍ തുറപ്പിനു മുന്‍പുതന്നെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കും. കെടുതികളെ നേരിടാന്‍ ഫയര്‍ ഫോഴ്‌സ് സജ്‌ജമായിരിക്കും. ആര്‍.ഡി.ഒ മാരായിരിക്കും അതതു സ്‌ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക. കലക്‌ട്രേറ്റില്‍ നോഡല്‍ ഓഫീസറായി എ.ഡി.എം. പ്രവര്‍ത്തിക്കും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ എന്നിവ നേരിടാനുളള ഒരുക്കങ്ങള്‍ നേരിത്തെ തുടങ്ങണമെന്നു യോഗത്തില്‍ ജില്ലാകലക്‌ടര്‍ മിനി ആന്റണി നിര്‍ദേശം നല്‍കി. എല്ലാ പ്രധാന ഉദ്യോഗസ്‌ഥരും സ്‌ഥലത്തുണ്ടാകണം. ദുരന്തങ്ങളെ നേരിടാനുളള മാസ്‌റ്റര്‍ പ്ലാനുകള്‍ നേരത്തേ തയാറാക്കി സൂക്ഷിക്കണം. ഇതിനാവശ്യമായ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഓഫീസര്‍മാര്‍ അവധി ദിവസങ്ങളിലും ഓഫീസില്‍ ഉണ്ടാകണം.

കാലവര്‍ഷക്കെടുതിയില്‍ വീട്‌ പൂര്‍ണമായി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ ധനസഹായം നല്‍കുന്നതിനുളള റിപ്പോര്‍ട്ട്‌ തഹസില്‍ദാര്‍ നേരിട്ട്‌ തയാറാക്കി നല്‍കണം. പി.എച്ച്‌.സികളിലും സി.എച്ച്‌.സികളിലും ആവശ്യമായ മരുന്നും ബ്‌ളീച്ചിംഗ്‌ പൗഡറും അത്യാവശ്യസാധനങ്ങളും സ്‌റ്റോക്കുണ്ടാകണം. കാലവര്‍ഷത്തിനു മുന്നോടിയായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. അതതു വാര്‍ഡുകളില്‍ ശുചിത്വസ്‌ക്വാഡ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കണം. വീടുകളില്‍തന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Thanks mangalam com

Saturday, 28 May 2011

സ്ത്രീധനം ഹറാമാണോ എന്നതാണല്ലോ വിഷയം.

ആരോഗ്യം, ആയുസ്സ്, അറിവ്, ധനം എന്നിവയെകുറിച്ചു അല്ലാഹു പരലോകത്തു വെച്ചു ചോദിക്കും. അവക്ക് ശരിയായ മറുപടി പറയാതെ ഒരു ചുവട് മുന്നോട്ടു വെക്കാന്‍ നമുക്കു കഴിയില്ലെന്നാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യത്തെ മൂന്നെണ്ണത്തിനെ കുറിച്ചും അതെങ്ങനെ ചെലവഴിച്ചുവെന്ന് മാത്രമേ ചോദിക്കുകയുള്ളു. എന്നാല്‍ ധനത്തെ കുറിച്ചു അതെങ്ങനെ ചെലവഴിച്ചുവെന്നതിനു പുറമെ എങ്ങനെ സമ്പാദിച്ചുവെന്നു കൂടി ചോദിക്കും.
സ്ത്രീധനത്തെ കുറിച്ചെന്ത് മറുപടി പറയും.
കടം തന്നതാണോ. അല്ല. കാരണം കടം തിരിച്ചു കൊടുക്കണമല്ലോ. സ്ത്രീധനം അങ്ങനെയല്ല.
ഹദിയ (സമ്മാനം) തന്നതാണോ. അല്ല കാരണം സമ്മാനം ചോദിച്ചു വാങ്ങാറില്ല. സ്ത്രീധനമാകട്ടെ ഭാര്യവീട്ടുകാര്‍ കുടുങ്ങിയിട്ടു കൊടുക്കുന്നതാണ്.
ദാനം തന്നതാണോ. അല്ല. കാരണം ദാനം തിരിച്ചു കൊടുക്കേണ്ടതില്ല. ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ മടക്കി കൊടുക്കേണ്ടതാണ് സ്ത്രീധനം.
അപ്പോള്‍ പിന്നെ സ്ത്രീധനം ഏത് വകുപ്പില്‍ ഉള്‍പ്പെടുത്തും. സോഴ്‌സ് അജ്ഞാതമായതിനാല്‍ അതു ഹറാം തന്നെയാണെന്നാണെന്റെ വിനീതമായ അഭിപ്രായം. ഇനി പണ്ഢിതന്‍മാര്‍ പറയട്ടെ.